Persian/2008/116min
Directed by Cyrus Nowrasteh
ഇറാനിയൻ സിനിമകൾ ലോകനിലവാരത്തിൽ ശ്രദ്ധിക്കപ്പെടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും അവയുടെ പ്രമേയ ഗൗരവവും, അതുപോലെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും കൊണ്ടാണെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ട് ഇത്തരത്തിലുള്ള സിനിമാ-ശ്രമങ്ങൾ ഏറിയ തോതിൽ ഉണ്ടാവുന്നില്ല എന്നത് വലിയൊരു ചോദ്യമാണ്. ഇവിടെയാണ് ഇറാൻ സിനിമകളുടെ പ്രസക്തി. പരിമിതമായ വ്യക്തി സ്വാതന്ത്ര്യവും, ശക്തമായ നിയമ വ്യവസ്ഥകളും, തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതത്തേയും, അവക്കുള്ളിൽ തന്നെ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്ന ചലച്ചിത്ര ശ്രമങ്ങളിൽ മുന്നിൽ നിൽക്കും 'Stoning Of Soraya' എന്ന ചിത്രം.
'മതവും മനുഷ്യനും' ഏറെ ചർച്ച ചെയ്യപ്പെട്ടതും, തുടർ ചർച്ചകൾക്ക് ഇനിയും അധികം സാധ്യതയുള്ളതുമായ ഒരു വിഷയമാണ്. ഈ വിഷയത്തിന്റെ തുടർ ചർച്ച മാത്രമാവുന്നില്ല 'Stoning of soraya ', മറിച്ച് ഒരു സമൂഹത്തിന്റെ നേർ പകർപ്പുമാകുന്നുണ്ട്. സുരയ്യയുടെ അസ്ഥികൾ നദീ തീരത്ത് നിന്നും പെറുക്കിയെടുക്കുന്ന സഹോദരിയിൽ (Zahra ) നിന്നും ചിത്രം തുടങ്ങുന്നു. സുരയ്യയുടെ ജീവിതം Zahra ഒരു മാധ്യമപ്രവർത്തകക്കു വിവരിച്ച് കൊടുക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ തുടർ സഞ്ചാരം.
ഭർത്താവ് അലിയിൽ നിന്നും ഏറെ പീഡനങ്ങൾ അനുഭവിചിച്ചിരുന്നു സുരയ്യ. മറ്റൊരു 14 വയസ്സുകാരിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ് അയാൾ. അയാളുടെ രണ്ടാം വിവാഹത്തിനു സുരയ്യ സമ്മതിക്കാത്തിടത്ത് പ്രശ്നങ്ങൾ തുടങ്ങുന്നു. സുരയ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കഥകൾ അലി പ്രചരിപ്പിക്കുന്നു. തുടർന്ന് മതത്തിനും അതിന്റെ വിശുദ്ധിക്കുമെല്ലാം തന്നെ എതിരായി പ്രവർത്തിച്ച അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിശ്വാസികൾ തയ്യാറാകുന്നു. പുരോഹിതർ മഹത് വചനങ്ങൾ പാടി. ഒരു സമൂഹം മൊത്തം അവളെ ദാരുണമായി കല്ലെറിയുന്നിടത്ത് മനുഷ്യത്വം ചോദ്യം ചെയ്യുന്നു സംവിധായകൻ. അവളുടെ മരണം അങ്ങേയറ്റം ക്രൂരതയുടെ നേർക്കാഴ്ച്ചയാകുമ്പോൾ ആ ദൃശ്യങ്ങൾക്ക് നേരെ മുഖം തിരിക്കേണ്ടി വരുന്നു പ്രേക്ഷകന് ! സുരയ്യയുടെ ജീവിതം പിന്നീട് മാധ്യമ പ്രവർത്തകയിലൂടെ പുറം ലോകം അറിയും എന്ന പ്രത്യാശയോടെ ചിത്രം പൂർണ്ണമാകുന്നു. ഒരു യതാർത്ഥ സംഭവത്തെ ആസ്പദമാക്കി യാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം നൽകുന്ന അമ്പരപ്പ് ചെറുതല്ല !
പുരുഷാധിപത്യത്തിന്റെയും സ്ത്രീ ആസ്വാതന്ത്ര്യത്തിന്റേയും ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രം തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നു. Freidoune Sahebjam എന്ന പത്രപ്രവർത്തകൻ തനിക്കു ലഭിച്ച തെളിവുകളെ ആധാരമാക്കി രചിച്ച La Femme Lapidée എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2008-ലെ Toronto International Film Festival -ൽ Director's Choice പുരസ്കാരം നേടിയ ചിത്രം ഒരു മികച്ച ദൃശ്യാവിഷ്ക്കാരം എന്നതിനോടൊപ്പം ഒരു ആക്റ്റിവിസമായി കണക്കാക്കാം. എന്തെന്നാൽ ആധുനിക ലോകത്ത് സ്ത്രീകൾ എങ്ങനെയെല്ലാം വേട്ടയാടപ്പെടുന്നു, വ്യവസ്ഥിതികൾ അവരുടെ സ്വാതന്ത്ര്യം എങ്ങനെയെല്ലാം നിഷേധിക്കുന്നു എന്നതിന്റെയെല്ലാം നേർക്കാഴ്ച്ചയാകുന്നുണ്ട് ചിത്രം.
ചലച്ചിത്രം എന്ന മാധ്യമത്തിന്റെ സ്വാധീനവും സാധ്യധകളും വ്യക്തമാക്കുന്നുണ്ട് 'Stoning of Soraya M '. ഒരു മികച്ച കലാ സൃഷ്ട്ടി എന്ന നിലയിൽ സംവിധായകന് അഭിമാനവും, പ്രേക്ഷകന് സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താനുള്ള അവസരവും ആകുന്നുണ്ട് ചിത്രം.

No comments:
Post a Comment