English/2007/148min
Directed by Sean Penn
Christopher McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിത കഥയാണ് 'INTO THE WILD' എന്ന റോഡ് മൂവി. 1990-ൽ Emory University യിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.1996-ൽ John Krakuer എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . Sean Penn ആണ് 2007-ൽ പുറത്തിറങ്ങിയ ഈ ജീവചരിത്ര ചലച്ചിത്രാവിഷ്കാരത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Non linear Narrative ശൈലിയാണ് ചിത്രം സ്വീകരിച്ചിട്ടുള്ളത്. അലാസ്കാ വനത്തിലെത്തി മഞ്ഞുമൂടപെട്ട ഇടങ്ങളിലൂടെ ഏറെ നടന്ന് അവിടെ ഉപേക്ഷിക്കപെട്ടതായി കാണുന്ന ഒരു സിറ്റി ബസ്സിൽ താമസം തുടങ്ങുന്ന McCandless-ൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. മാജിക് ബസ് എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷണം കണ്ടത്തി അദ്ദേഹം മാജിക് ബസ്സിൽ ചിലവഴിച്ച ആഴ്ച്ചകളും അവിടെവരെ അദ്ധേഹത്തെ എത്തിച്ച യാത്രകളും തുടർന്ന് ചിത്രം പറയുന്നു. മാതാപിതാക്കളും സഹോദരിയും അടങ്ങുന്നതാണ് McCandless-ന്റെ കുടുംബം. കുടുംബ സാഹചര്യങ്ങളിൽ അയാള് ഏറെ ത്രപ്തനല്ല. സഹോദരി മാത്രമാണ് അയാളെ സ്വാധീനിക്കുന്ന ഘടകം. യാത്ര തിരിക്കുന്ന McCandless കൈവശമുള്ള പണമെല്ലാം OXFAM-ലേക്ക് സംഭാവന ചെയ്യുന്നു. കാർ ഉപേക്ഷിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാംപ് എന്നാ പുതിയ നാമം സ്വീകരിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാംപിന്റെ 'ജനനം' മുതൽ 5 അധ്യായങ്ങളായി ചിത്രം തിരിച്ചിരിക്കുന്നു.
യാത്രയിൽ അലക്സ് ആദ്യം കണ്ടുമുട്ടുന്നത് Rainey-Jane ദമ്പതികളെയാണ്.അവരോടൊപ്പം കുറച്ചു ദിനങ്ങൾ ചിലവഴിക്കുന്നു.ശേഷം Wayne Westerting എന്ന കൃഷിക്കാരന്റെ ഒപ്പം അയാളുടെ ഹാർവെസ്റ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്നു. അവിടെ നിന്നും തിരിക്കുന്ന അലക്സ് കോളറാടോ നദിയിൽ അനുവാദമൊന്നും ഇല്ലാതെ യാത്ര ചെയ്യുന്നുണ്ട്. ഡിസംബർ 1991-ൽ സ്ലാബ് സിറ്റിയിൽ എത്തുമ്പോൾ അലക്സ് Rainey-Jane ദമ്പതികളെ വീണ്ടും കണ്ടുമുട്ടുന്നു.അവിടെ നിന്നും പ്രണയം ആഗ്രഹിച്ച ടാട്രോ എന്ന 16കാരിയോടും യാത്രപറഞ്ഞ് അയാളിറങ്ങുന്നു. ശേഷമാണ് സാൾട്ടൻ സിറ്റിയിൽ വെച്ച് Ron Franz എന്ന വൃദ്ധനെ പരിചയപ്പെടുന്നത്. അയാളും അലക്സും തമ്മിൽ വൈകാരികമായ ഒരു ബന്ധം ഉടലെടുക്കുന്നു. ഒരു റോഡപകടത്തിൽ ഭാര്യയേയും മകനെയും നഷ്ട്ടപെട്ടതാണ് അയാൾക്ക്. ഒടുവിൽ Franz-നോടും യാത്ര പറഞ്ഞ് 1992 മേയിൽ മാജിക് ബസ്സിൽ എത്തുന്നു അലക്സാണ്ടർ സൂപ്പർട്രാംപ്.
സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് McCandless വഴിമാറി സഞ്ചരിക്കുന്നത്. അയാളിൽ നുരപൊങ്ങുന്ന അസ്വാതന്ദ്ര്യം ഇല്ലാതാക്കാൻ പ്രക്രതിയോടോത്തുള്ള ഏകാന്ത ജീവിതം അയാള് തിരഞ്ഞെടുക്കുന്നു. യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് പകർന്നു നല്കുന്നത്. എന്നാൽ അയാള് ഉറച്ച് നിന്നു.സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, എന്നത് തെറ്റായ കാഴ്ച്ചപാട് ആണെന്ന് അലക്സ് Franz - നോട് പറയുന്നുണ്ട്.എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക് ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. സാമൂഹിക ജീവിതത്തിനോടുള്ള അഭിനിവേശത്തിന് അപ്പുറം എന്താണ് ഒരു മനുഷ്യ ഹ്രദയം ആഗ്രഹിക്കുന്നത്? ഏകാന്ത ജീവിതത്തിൽ നിന്നും പിൻവലിഞ്ഞു തിരിച്ചുവരാൻ ആഗ്രഹിക്കുകയാണയാൾ.എന്നാൽ ഒഴുക്ക് കൂടിയ നദി കടക്കാനാകാതെ മാജിക് ബസ്സിലേക്ക് തിരികെ പോകാൻ നിർബന്ധിതനാകുന്നു.അയാളെ കാത്തിരിക്കുന്നത് എന്താണ് ?
Emile Hirsch ആണ് Christopher McCandless -നെ അവതരിപ്പിച്ചിരിക്കുന്നത്. McCandless -നു തന്റെ തന്നെ മുഖം നല്കുകയായിരുന്നു Emile Hirsch. അവതരണയോഗ്യമായ തിരക്കഥയും സംവിധാനവും.Michael ബ്രൂക്ക്, KakiKing, Eddie Wedder എന്നിവർ ചേർന്നൊരുക്കിയ സംഗീതവും Eric Gautier -ന്റെ ക്യാമറയും മികവുറ്റതായി.
Directed by Sean Penn
Christopher McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിത കഥയാണ് 'INTO THE WILD' എന്ന റോഡ് മൂവി. 1990-ൽ Emory University യിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.1996-ൽ John Krakuer എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . Sean Penn ആണ് 2007-ൽ പുറത്തിറങ്ങിയ ഈ ജീവചരിത്ര ചലച്ചിത്രാവിഷ്കാരത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Non linear Narrative ശൈലിയാണ് ചിത്രം സ്വീകരിച്ചിട്ടുള്ളത്. അലാസ്കാ വനത്തിലെത്തി മഞ്ഞുമൂടപെട്ട ഇടങ്ങളിലൂടെ ഏറെ നടന്ന് അവിടെ ഉപേക്ഷിക്കപെട്ടതായി കാണുന്ന ഒരു സിറ്റി ബസ്സിൽ താമസം തുടങ്ങുന്ന McCandless-ൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. മാജിക് ബസ് എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷണം കണ്ടത്തി അദ്ദേഹം മാജിക് ബസ്സിൽ ചിലവഴിച്ച ആഴ്ച്ചകളും അവിടെവരെ അദ്ധേഹത്തെ എത്തിച്ച യാത്രകളും തുടർന്ന് ചിത്രം പറയുന്നു. മാതാപിതാക്കളും സഹോദരിയും അടങ്ങുന്നതാണ് McCandless-ന്റെ കുടുംബം. കുടുംബ സാഹചര്യങ്ങളിൽ അയാള് ഏറെ ത്രപ്തനല്ല. സഹോദരി മാത്രമാണ് അയാളെ സ്വാധീനിക്കുന്ന ഘടകം. യാത്ര തിരിക്കുന്ന McCandless കൈവശമുള്ള പണമെല്ലാം OXFAM-ലേക്ക് സംഭാവന ചെയ്യുന്നു. കാർ ഉപേക്ഷിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാംപ് എന്നാ പുതിയ നാമം സ്വീകരിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാംപിന്റെ 'ജനനം' മുതൽ 5 അധ്യായങ്ങളായി ചിത്രം തിരിച്ചിരിക്കുന്നു.
സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് McCandless വഴിമാറി സഞ്ചരിക്കുന്നത്. അയാളിൽ നുരപൊങ്ങുന്ന അസ്വാതന്ദ്ര്യം ഇല്ലാതാക്കാൻ പ്രക്രതിയോടോത്തുള്ള ഏകാന്ത ജീവിതം അയാള് തിരഞ്ഞെടുക്കുന്നു. യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് പകർന്നു നല്കുന്നത്. എന്നാൽ അയാള് ഉറച്ച് നിന്നു.സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, എന്നത് തെറ്റായ കാഴ്ച്ചപാട് ആണെന്ന് അലക്സ് Franz - നോട് പറയുന്നുണ്ട്.എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക് ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. സാമൂഹിക ജീവിതത്തിനോടുള്ള അഭിനിവേശത്തിന് അപ്പുറം എന്താണ് ഒരു മനുഷ്യ ഹ്രദയം ആഗ്രഹിക്കുന്നത്? ഏകാന്ത ജീവിതത്തിൽ നിന്നും പിൻവലിഞ്ഞു തിരിച്ചുവരാൻ ആഗ്രഹിക്കുകയാണയാൾ.എന്നാൽ ഒഴുക്ക് കൂടിയ നദി കടക്കാനാകാതെ മാജിക് ബസ്സിലേക്ക് തിരികെ പോകാൻ നിർബന്ധിതനാകുന്നു.അയാളെ കാത്തിരിക്കുന്നത് എന്താണ് ?
No comments:
Post a Comment