Hindi,English/2013/143min
Directed by Anand Gandhi
'Does a ship whose every part has been replaced piece by piece remain the same ship in the end ?'
61- ആമത് ദേശീയ അവാർഡ്‌സിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ആനന്ദ് ഗാന്ധിയുടെ Ship of Theseus മുംബൈ നഗരത്തിലെ സമകാലികമായ മൂന്ന് ജീവിതങ്ങളെയാണ് അവതരിപ്പിക്കുന്നത്.ആനന്ദ് ഗാന്ധിയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.ആനന്ദ് ഗാന്ധിയും സമീപ് ഗാന്ധിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആലിയ കമൽ എന്നാ അന്ധയായ ഫോട്ടോഗ്രാഫറാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒന്ന്. കാഴ്ച്ചയില്ലായ്മ അവരിലെ ഫോട്ടോഗ്രാഫറക്ക് ഒരു പരിമിധിയാകുന്നില്ല. മറ്റു ഇന്ദ്രിയങ്ങളുടെയും , സാങ്കേതികതയുടെയും സഹായത്തോടെ അവർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു. കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവുന്നതോടെ അവർക്ക് പിന്നീട് കാഴ്ച്ച ലഭിക്കുന്നു. എന്നാൽ 'കാഴ്ച്ച' എന്ന അനുഭവം അവരിലെ ഫോട്ടോഗ്രാഫറുടെ സർഗ്ഗാത്മകതക്ക് സഹായമാവുകയല്ല ചെയ്യുന്നത്.മറിച്ച് ചിത്രങ്ങൾ പകർത്താനാകതെ അവരുടെ മനസ്സ് പരിമിതപ്പെടുന്നു.
മൃഗങ്ങളിലെ മരുന്ന് പരീക്ഷണങ്ങൾക്ക് എതിരെ വാദിക്കുന്ന മൈത്രേയൻ എന്ന സന്യാസിയാണ് മറ്റൊരു കഥാപാത്രം. വൈദ്യപരിശോധനയിൽ ലിവർ സിറോസ്സിസ് ആണെന്ന് തിരിച്ചറിയുന്നതോടെ തുടർ ചികിത്സയും, കരൾ മാറ്റിവെക്കാനും ഡോക്ടർ നിർദേശിക്കുന്നു. ഏതൊരു ജീവിക്കും അതിന്റേതായ സ്വാതന്ദ്ര്യം ഉണ്ടെന്നും, ഒന്നിനെയും ഹനിക്കാൻ മനുഷ്യന് അവകാശമില്ല എന്നും വിശ്വസിക്കുന്ന സാധുവായ അയാൾ മൃഗങ്ങളെ പരീക്ഷണവിധേയമാക്കി നിർമിക്കുന്ന മരുന്നുകൾ ഉപയോഗിക്കാൻ എങ്ങനെ തയാറാകും? തന്റെ ആദർശങ്ങൾക്ക് അത് എതിരാകുമ്പോഴും ഒടുവിൽ സമ്മതിക്കാൻ അയാൾ നിർബന്ധിതനാകുന്നുണ്ട്.
നവീൻ എന്ന യുവ സ്ടോക്ക് ബ്രോക്കരാണ് മൂന്നാമത്തെ കഥാപാത്രം. പണമുണ്ടാക്കുന്നതിലാണ് അയാൾക്ക് താൽപര്യം. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിദേയനായ അയാളിൽ ശങ്കർ എന്ന സാധാരണക്കാരനിൽ നിന്നും അപഹരിക്കപെട്ട വൃക്കയാണോ തന്നിൽ ഉള്ളത് എന്ന സംശയം ഉടലെടുക്കുന്നു. പിന്നീടുള്ള അയാളുടെ അന്വേഷണങ്ങൾ ചിത്രം പറയുന്നു.
ഒരു പഴയ കപ്പലിന്റെ ഭാഗങ്ങൾ ഓരോന്നായി മാറ്റിവെക്കുന്നതിലൂടെ അതൊരു പുതിയ കപ്പലാകുന്നെങ്കിൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മനുഷ്യനും പുതിയ വ്യക്തിയാവുകയല്ലേ, എന്ന വിരോധാഭാസത്തിലേക്ക് ചിത്രം എത്തി നിൽക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങളിൽ ശാഠൃം പിടിക്കുന്നവരാണ് മൂന്ന് കഥാപാത്രങ്ങളും.അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മൂന്ന് പേരും ഇതുവരെയുള്ള അവരുടെ കാഴ്ച്ചപാടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മാറുകയാണ്. അവരിലെ 'പുതിയ' മനുഷ്യർ എങ്ങനെയെല്ലാം വ്യത്യസ്തരാകുന്നു ? മൂന്ന് പേരെയും ഒരുമിപിക്കുന്ന ഘടകം എന്താവാം ? ഉത്തരം ചിത്രം നൽകുന്നുണ്ട്.
സംവിധായകൻ എന്ന നിലയിൽ ചിത്രത്തെ കുറിച്ച് വ്യക്തമായ ധാരണ ആനന്ദ് ഗാന്ധിയിൽ ഉണ്ട്. Aida El -kashef ,Neeraj Kabi Sohum Shah എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ പ്രകടനമെല്ലാം തന്നെ മികവുറ്റതായി. 3 വർഷ കാലം കൊണ്ടാണ് ചിത്രം പൂര്ത്തിയാക്കിയത്. പ്രേക്ഷകന്റെ കേവല ബുദ്ധിയെ പരീക്ഷിക്കാത്ത ചിത്രങ്ങൾ വല്ലപ്പോഴുമായി ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു ചലച്ചിത്ര വ്യവസായത്തിൽ വ്യത്യസ്തമാകുന്നു ചിത്രം.

No comments:
Post a Comment